Wed. Jan 22nd, 2025
The moment when part of TV set collapses on journalist

കൊളംബിയ:

ടെലിവിഷൻ ലൈവ് ചര്‍ച്ചയ്ക്കിടെ​ സ്റ്റുഡിയോ സെറ്റിന്‍റെ​  ഒരു​ ഭാഗം തകർന്നുവീണ്​ അവതാരകന്‍റ ദേഹത്ത് പതിച്ചു. ഇഎസ്പിഎന്‍ ചാനലിലെ ചര്‍ച്ചയ്ക്കിടയിലാണ് സംഭവം.  ഇഎസ്​പിഎൻ കൊളംബിയ ടിവി അവതാരകനായ കാർലോസ്​ ഓർഡുസിനാണ്​ പരിക്കേറ്റത്​.

സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൻതോതിൽ പ്രചരിച്ചു.ചര്‍ച്ചക്കിടയില്‍ മോണിറ്റര്‍ പോലുള്ള ഭാഗം വന്ന് പതിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇഎസ്​പിഎൻ കൊളംബിയ ചാനലിന്‍റെ ആറ്​ പാനലിസ്റ്റുകൾ പ​ങ്കെടുക്കുന്ന ചർച്ചക്കിടെ കാർലോസിന്‍റെമേൽ സ്റ്റുഡിയോ മോണിറ്ററിന്‍റെ ഒരു ഭാഗം പതിക്കുകയായിരുന്നു. ശരീരത്തില്‍​ മോണിറ്റർ വീണതോടെ ഇദ്ദേഹത്തിന്‍റെ മുഖം മുൻവശത്തെ മേശയിൽ ഇടിച്ചു. ഇതോടെ ക്യാമറ മറ്റൊരു ടെലിവിഷൻ അവതാരകന്‍റെ മുഖത്തേക്ക്​ ഫോക്കസ്​ ചെയ്യുന്നതും അദ്ദേഹം ഞെട്ടിയിരിക്കുന്നതും ചർച്ച ഇടവേളയിലേക്ക് പോകുന്നതും വീഡിയോയിലുണ്ട്​.

കാർലോസിന്‍റെ ശരീരത്തിൽ ചതവും മൂക്കിന്​ പൊട്ടലുമുണ്ടെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്​തികരമാണെന്നും ചാനൽ അറിയിച്ചു. തനിക്ക് സുഖംപ്രാപിച്ചതായും പരിക്ക് ഗുരുതരമല്ലെന്നും കാർലോസും ട്വിറ്ററില്‍ കുറിച്ചു.

https://www.youtube.com/watch?v=o7wYhPytSaA

 

By Binsha Das

Digital Journalist at Woke Malayalam