Wed. Jan 22nd, 2025
dog in wheelchair guides blind fox

 

പരിമിതികൾ മറികടന്ന് സൗഹൃദം പുലർത്തുന്ന ഒരു നായയുടെയും കുറുക്കന്റെയും വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഇവർ തമ്മിലുള്ള അപൂർവ്വ സൗഹൃദം കണ്ട് അമ്പരക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. രണ്ടു കാലുകളുടെ ചലനശേഷി നഷ്​ടപ്പെട്ട്​ വീൽചെയറിൽ കഴിയുന്ന നായുടെയും കണ്ണുകാണാത്ത കുറുക്കന്‍റെയുമാണ്​ ഈ അപൂർവ സൗഹൃദം.

ജാക്കിന്‍റെ വീൽചെയറിന്‍റെ ശബ്​ദം ശ്രദ്ധിച്ചാണ്​ പംകിന്‍റെ യാത്ര. വീൽചെയറിന്റെ ശബ്​ദംകേസ്​ ജാക്കിന്‍റെ പിറകെ ​ഓടുന്ന പംകിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ചിരുന്നു. പംകിന്‍റെ സംരക്ഷകനാണ്​ ജാക്ക്​. മറ്റു പൂച്ചകളൊ നായ്​ക്കളൊ അടുത്ത്​ വരികയാണെങ്കിൽ ജാക്ക്​ പംകിന്​ മുന്നറിയിപ്പ്​ നൽകും. കൂടാതെ ജാക്കിന് ഒപ്പമെത്താൻ പംകിന്​ സാധിക്കാതെ വന്നാൽ അടുത്തെത്തുന്നതുവരെ ജാക്ക്​ കാത്തിരിക്കും -മൃഗങ്ങളുടെ ഉടമ പറയുന്നു.

https://www.youtube.com/watch?v=tG_JK_kiLag

By Athira Sreekumar

Digital Journalist at Woke Malayalam