Mon. Dec 23rd, 2024
തിരുവനന്തപുരം:

കോൺ​ഗ്രസ് നേതൃത്വത്തെ വിമർശിച്ച് മുൻ എംഎൽഎ എ വി ​ഗോപിനാഥ്. പാർട്ടിയിൽ ചവിട്ടിത്താഴ്ത്താൻ ശ്രമമുണ്ടായെന്ന് എ വി ​ഗോപിനാഥ് പറഞ്ഞു. പാലക്കാട് പാർട്ടി തകർച്ചയിലാണെന്ന് നേതൃത്വത്തെ പല തവണ അറിയിച്ചതാണ്. പുനഃസംഘടന വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ നടപടി ഉണ്ടായില്ല.

കോൺ​ഗ്രസിന് ശക്തമായ നേതൃത്വമില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നും എവി ​ഗോപിനാഥ് പ്രതികരിച്ചു.
പെരിങ്ങോട്ടുകുറിശ്ശിയിൽ തന്നെ അനുകൂലിക്കുന്നവരെ വിളിച്ചുകൂട്ടി എ വി ​ഗോപിനാഥ് ഇന്ന് യോ​ഗം ചേർന്നിരുന്നു. പ്രശ്നപരിഹാരം വൈകുന്നതിനെ തുടർന്നാണ് ഭാവി പരിപാടികൾ തീരുമാനിക്കാൻ യോഗം ചേർന്നത്.

ഗോപിനാഥ് എന്ത് തീരുമാനമെടുത്താലും ഒപ്പമുണ്ടെന്ന് പ്രവർത്തകർ പറയുന്നു. പെരിങ്ങോട്ടുകുറിശ്ശി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രവർത്തകർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു

By Divya