Mon. Dec 23rd, 2024
തിരുവനന്തപുരം:

സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. തുടര്‍ഭരണം ഉറപ്പാക്കാനുള്ള ശക്തമായ പട്ടികയെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ജനങ്ങളെ ചേര്‍ത്തുപിടിച്ച സര്‍ക്കാരാണിത്.

അസാധ്യമെന്ന് കരുതിയ പദ്ധതികള്‍ നല്ല രീതിയില്‍ നടപ്പാക്കി. പുതിയ ഘടകക്ഷികള്‍ എത്തിയതിനെത്തുടര്‍ന്ന് സിപിഎം വിട്ടുവീഴ്ച ചെയ്തു. അഞ്ചുസിറ്റിങ് സീറ്റടക്കം ഏഴെണ്ണം സിപിഎം വിട്ടുനല്‍കി.

എല്ലാ ഘടകകക്ഷികളും സഹകരിച്ചു. മികച്ചവരെ ഒഴിവാക്കിയെന്ന പ്രചാരണം ജനം നിരാകരിക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

സ്ഥാനാർത്ഥികളെ നിര്‍ണയിച്ചത് മികച്ച ജനാധിപത്യമാതൃകയിലാണ്. പാര്‍ലമെന്റ്, പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് തുല്യപരിഗണന. വിദ്യാര്‍ഥി, യുവജനവിഭാഗങ്ങളില്‍ നിന്ന് 13 പേര്‍ പട്ടികയില്‍, 30വയസില്‍ താഴെ നാലുപേര്‍. സെക്രട്ടേറിയറ്റില്‍ നിന്ന് പിണറായി ഉള്‍പ്പെടെ എട്ടുപേര്‍ .

33  എംഎല്‍എമാരും അഞ്ച് മന്ത്രിമാരും മല്‍സരിക്കുന്നില്ല. 42 പേര്‍ ബിരുദധാരികള്‍, 28 അഭിഭാഷകര്‍. ദേവികുളം, മഞ്ചേശ്വരം സ്ഥാനാര്‍ഥികളെ  പിന്നീട് പ്രഖ്യാപിക്കും.

By Divya