Sun. Feb 23rd, 2025
മലപ്പുറം:

കേരളത്തിലെ ഇന്ധന വിലവര്‍ദ്ധനവിന് ഉത്തരവാദികള്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കുമാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷനും മലപ്പുറം ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ എപി അബ്ദുള്ളക്കുട്ടി. താന്‍ മാഹിയില്‍ നിന്ന് ഡീസല്‍ അടിച്ചത് കൊണ്ട് അഞ്ചു രൂപ കുറവാണെന്നും എപി അബ്ദുള്ളക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോള്‍ വിലയെക്കുറിച്ച് കോണ്‍ഗ്രസ് പണ്ട് ചെയ്തതുപോലെ ആഗോള പ്രതിഭാസമെന്ന് പറഞ്ഞ് കൈയ്യൊഴുന്നില്ലെന്നും നരേന്ദ്രമോദിയുടെ ഭരണം മുന്നേറുമ്പോള്‍ പെട്രോള്‍ മാഫിയയെ നിലക്ക് നിര്‍ത്തുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

By Divya