Wed. Apr 24th, 2024
ന്യൂഡല്‍ഹി:

ഡിജിറ്റല്‍ മീഡിയകളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഐടി ആക്ടില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തി കേരള ഹൈക്കോടതി. വിഷയത്തില്‍ കേന്ദ്രത്തിൻ്റെ മറുപടി നേടി കോടതി നോട്ടീസ് അയച്ചു. കേന്ദ്രത്തിൻ്റെ പുതിയ നിയമത്തിനെതിരെ ഓണ്‍ലൈന്‍ മാധ്യമമായ ലൈവ് ലോ നല്‍കിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഇടപെടല്‍.

ലൈവ് ലോയ്‌ക്കെതിരെ നിയമനടപടികള്‍ എടുക്കരുതെന്നും കോടതി കേന്ദ്രത്തിന് അയച്ച നോട്ടീസില്‍ പറയുന്നു. ജസ്റ്റിസ് പിവി ആശ അധ്യക്ഷയായ ബെഞ്ചിന്റേതാണ് ഉത്തരവ്.

By Divya