തിരുവനന്തപുരം:
പാർട്ടി അവഗണനയെ തുടർന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി സി ചാക്കോ മുന്നണി വിട്ടു. ഇതു സംബന്ധിച്ച് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെയും പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ക്കെതിരെയും രൂക്ഷമായ വിമർശനമാണ് അദ്ദേഹം പത്ര സമ്മേളനത്തിൽ ഉയര്‍ത്തിയത്.
ചില നിക്ഷിപ്ത താത്പര്യക്കാരുടെ നിലപാടിനനുസരിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയമെന്ന് പി സി ചാക്കോ ആരോപിച്ചു. 14 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റി 40 പേരുള്ള തിരഞ്ഞെടുപ്പ് കമ്മറ്റിയാക്കി മാറ്റിയെന്നും ആ കമ്മറ്റി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. സ്ഥാനാർത്ഥികളുടെ പേരുകളെല്ലാം ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസ്സുകളില്‍ അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയിലേക്കോ എൻസിപിയിലേക്കോ ഇല്ലെന്നും ചാക്കോ വ്യക്തമാക്കി. അതേസമയം അദ്ദേഹം പാർട്ടി വിട്ടതിനെ കുറിച്ച് മുല്ലപ്പളിയോ, ചെന്നിത്തലയോ, ഉമ്മൻ ചാണ്ടിയോ ഒന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ചാക്കോ പാർട്ടി വിട്ടതിൽ ദുഃഖമുണ്ടെന്ന് വി എം സുധീരൻ അഭിപ്രായപ്പെട്ടു.
https://www.youtube.com/watch?v=0NijdOWaSeE