Mon. Dec 23rd, 2024
mother arrested in Kollam for murdering child

 

തിരുവനന്തപുരം:

കുണ്ടറയിൽ മൂന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കുഞ്ഞിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത പോലീസ്. കാഞ്ഞിരകോട് മായംകോട് നന്ദാവനത്തിൽ ദിവ്യ(24)യെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.

പ്രസവത്തെ തുടർന്ന് ദിവ്യയ്ക്കു മാനസിക അസ്വസ്ഥത ഉണ്ടായിരുന്നതായും ഒരു തവണ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായും ബന്ധുക്കൾ പറഞ്ഞു. കുഞ്ഞിന്റെ നൂലുകെട്ട് ദിനത്തിലായിരുന്നു ദിവ്യയുടെ ആത്മഹത്യശ്രമം.

പോലീസ് റിപ്പോർട്ട് അനുസരിച്ച് ചിറ്റുമലയിൽ ആയുർവേദ ക്ലിനിക് നടത്തുന്ന ഭർത്താവ് ഉച്ചയ്ക്കു വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങി. പിന്നീട് കുഞ്ഞ് കരഞ്ഞപ്പോൾ ബക്കറ്റിലെ വെള്ളത്തിൽ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് വീട്ടിലെത്തിയപ്പോൾ ദിവ്യ വീടിന്റെ കതക് തുറന്നില്ല.

തുടർന്ന് മറ്റു ബന്ധുക്കളെയും അയൽവാസികളേയും കൂട്ടിയെത്തുകയായിരുന്നു. വാതിൽ ചവിട്ടി തുറന്നപ്പോൾ കണ്ട കാഴ്ച കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നതായിരുന്നു. ഉടൻ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

https://www.youtube.com/watch?v=9jtmo_GvdD8

By Athira Sreekumar

Digital Journalist at Woke Malayalam