Fri. Nov 22nd, 2024
Jeremy Corbyn

ലണ്ടന്‍:

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി നേതാവും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ജേര്‍മി കോര്‍ബിന്‍. മോദിക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്നും മോദിയുടെ യുകെയിലേക്കുള്ള പ്രവേശനം വിലക്കണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.

കര്‍ഷക സമരത്തിന് പിന്തുണ നല്‍കി ‘ഇന്ത്യന്‍ കര്‍ഷകരുടെ സുരക്ഷയും മാധ്യമ സ്വാതന്ത്ര്യവും’ എന്ന വിഷയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോഴായിരുന്നു കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി അദ്ദേഹം മുന്നോട്ടുവന്നത്.

അതേസമയം,  കര്‍ഷക സമരത്തെക്കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച സംഘടിപ്പിച്ചതിനെതിരെ ഇന്ത്യ കടുത്ത നിലപാടാണ് സ്വീകരിച്ചത്. വിദേശകാര്യ സെക്രട്ടറി വി ശ്രിംഗ്ള ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്സ് ഡബ്ലിയു. എല്ലിസിനെ വിളിച്ചുവരുത്തി വിമര്‍ശിച്ചു. അനാവശ്യവും പക്ഷാപാതപരവുമായ ചര്‍ച്ച നടത്തിയത് തെറ്റായെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനം.

https://www.youtube.com/watch?v=Y7r3aEP2l0g

By Binsha Das

Digital Journalist at Woke Malayalam