Sat. Jan 18th, 2025
Homeguard takecare sevenmonth old child

കായംകുളം:

അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഏഴുമാസം പ്രായ  കുഞ്ഞിനെ താരാട്ടുപാടി ഉറക്കുന്ന  ഹോംഗാര്‍ഡിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കായംകുളം പോലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് കെഎസ് സുരേഷ് ആയിരുന്നു ഒരു രാത്രി മുഴുവന്‍ ഈ കുഞ്ഞിന് അമ്മയും അച്ഛനും മുത്തശ്ശിയും മുത്തശ്ശനും എല്ലാമായത്.

കായംകുളം രാമപുരത്ത് നടന്ന വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ അമ്മയെയും ബന്ധുക്കളെയും അടിയന്തര ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോൾ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴു മാസം പ്രായമുള്ള കുഞ്ഞിൻ്റെ സംരക്ഷണം ബന്ധുക്കൾ എത്തുന്നത് വരെ ഏറ്റെടുത്ത് കുഞ്ഞിനെ പരിചരിക്കുന്ന കായംകുളം താലൂക്ക് ആശുപത്രി എയ്ഡ് പോസ്റ്റിലെ ഡ്യൂട്ടി ഹോം ഗാർഡ് കെ എസ് സുരേഷിന്‍റെ വീ‍ഡിയോയാണ് വെെറലാകുന്നത്.

ഇസയുടെ ചേച്ചി ഒന്നരവയസ്സുകാരി ചേച്ചി സൈറ അപകട്തതില്‍  മരണപ്പെടുകയും ചെയ്തിരുന്നു.

പുലര്‍ച്ചേ ബന്ധുക്കള്‍ എത്തുന്നതുവരെ ഒക്കത്തുനിന്ന് ഇസയെ സുരേഷ് മാറ്റിയില്ല. ഈ സമയം ആരോ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കേരള പൊലീസിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ ഉദ്യോഗസ്ഥന് അഭിനന്ദനവുമായി എത്തുന്നത്.

https://www.youtube.com/watch?v=sO5u6hhwmVM

By Binsha Das

Digital Journalist at Woke Malayalam