Mon. Dec 23rd, 2024
ഹരിയാന:

ഹരിയാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം മുന്നോടുവെച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ബിജെപി- ജെജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ അവിശ്വാസ പ്രമേയത്തിലാണ് സര്‍ക്കാര്‍ വിജയിച്ചത്.
കര്‍ഷകസമരത്തില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അനുകൂലമായി നിലപാട് എടുക്കാത്ത സര്‍ക്കാരിനോടുള്ള വിശ്വാസം തകര്‍ന്നുവെന്നാരോപിച്ചായിരുന്നു അവിശ്വാസ പ്രമേയം.

എന്നാല്‍, അവിശ്വാസം കോണ്‍ഗ്രസിന്റെ സംസ്‌ക്കാരമാണെന്നാണ് നിയമസഭയില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞത്. ‘അവിശ്വാസ സംസ്‌കാരം’ ഒരു പഴയ കോണ്‍ഗ്രസ് പാരമ്പര്യമാണെന്നും ഈ അവിശ്വാസം പാര്‍ട്ടിക്കുള്ളില്‍ കാണാന്‍ കഴിയുന്നതുകൊണ്ടാണല്ലോ പിസി ചാക്കോ പാര്‍ട്ടി വിട്ടതെന്നും ഖട്ടര്‍ പരിഹസിച്ചു.

By Divya