Mon. Dec 23rd, 2024
കോഴിക്കോട്:

ദേശീയ നേതൃത്വത്തിൻ്റെ ആവശ്യപ്രകാരം സജീവമായിട്ടും ശോഭ സുരേന്ദ്രനെ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയതിൽ ബിജെപിക്കുള്ളിൽ പ്രതിഷേധം. തിരുവനന്തപുരത്ത് അമിത് ഷാ പങ്കെടുത്ത റാലിയിൽ പ്രസംഗ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും അവസാന നിമിഷം ഒഴിവാക്കിയിരുന്നു. ശോഭ ഉയർത്തിയ വിഷയങ്ങൾ ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാൽ, അമിത് ഷാ പങ്കെടുത്ത കോർ കമ്മിറ്റി യോഗം, വിഷയത്തിൽ ദേശീയ നേതൃത്വത്തിൻ്റെ അതൃപ്തി പ്രകടിപ്പിച്ചതായി ശോഭാ സുരേന്ദ്രൻ വിഭാഗം പറഞ്ഞു.

പ്രധാനമന്ത്രി പങ്കെടുത്ത കൊച്ചിയിലെ കോർ കമ്മിറ്റി യോഗത്തിൽ അദ്ദേഹം മുന്നോട്ടു വച്ച, എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണമെന്ന നിർദേശം പാലിക്കപ്പെടാത്തതിനാലാണ് അമിത് ഷാ തന്നെ സംസ്ഥാന നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിച്ചത്. ഇത് സ്ഥാനാർത്ഥി പരിഗണനയിലും പ്രഖ്യാപനത്തിലും ഇനി ഉണ്ടാകരുതെന്നും ശോഭയെ ഉൾക്കൊണ്ടു പോകണമെന്നും ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്. എന്നാൽ, മുരളീധര പക്ഷം ശോഭയെ സ്വീകരിക്കാൻ തയാറല്ല എന്നാണ് സൂചനകൾ.

By Divya