Sun. Dec 22nd, 2024
VHP leader arrested in Mangalore

 

മംഗളൂരു:

മോഷണം പതിവാക്കിയ വിശ്വഹിന്ദുപരിഷത്ത് നേതാവിനെ പോലീസ് അറസ്റ്റുചെയ്തു. സ്​കൂട്ടർ മോഷ്​ടിച്ച കേസിൽ അറസ്റ്റിലായ ഇദ്ദേഹത്തെ കൂടുതൽ​ ചോദ്യം ചെയ്​തപ്പോഴാണ്​ ക്ഷേത്ര കവർച്ചയുടെ വിവരങ്ങൾ പുറത്തുവന്നത്. 

മഞ്ചനാടി മോന്തെപദവിലെ ബദ്രൂള്‍ മുനീറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ ഉള്ളാള്‍ സ്വദേശിയായ വിഎച്ച്പി കണ്‍വീനര്‍ മോന്തേപദവിലെ താരനാഥി(33)നെയാണ് കൊണാജെ പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യംചെയ്തപ്പോള്‍ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയതായും മൊഴിനല്‍കി. മഞ്ചനാടി ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്നതും മറ്റുരണ്ട് ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയതും താനാണെന്ന് താരനാഥ് പോലീസിനോടു പറഞ്ഞു.

https://www.youtube.com/watch?v=RwqvRC33iTo

By Athira Sreekumar

Digital Journalist at Woke Malayalam