Sun. Dec 22nd, 2024

 

ബറേലി:

ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ശരീരത്തില്‍ കാറ്റടിച്ച് കയറ്റിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന 16-കാരന്‍ മരിച്ചു. ബരേലിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 16-കാരന്‍ മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരേ കേസെടുത്തതായും ഇതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു

മാര്‍ച്ച് നാലിനാണ് അരി മില്ലില്‍ ജോലി ചെയ്യുന്ന 16-കാരന് നേരേ അതിക്രമമുണ്ടായത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെ 16-കാരനെ തൊഴിലാളികളായ അമിത്, സൂരജ്, കമലേഷ് എന്നിവര്‍ ചേര്‍ന്ന് പിടിച്ചുകൊണ്ടുപോവുകയും മില്ലിലെ എയര്‍ കമ്പ്രസര്‍ ഉപയോഗിച്ച് സ്വകാര്യഭാഗത്തുകൂടെ ശരീരത്തിലേക്ക് കാറ്റ് അടിച്ചുകയറ്റുകയുമായിരുന്നു.

അമിതും സുരാജും കുട്ടിയുടെ കൈകള്‍ പിടിച്ചുവെച്ചപ്പോള്‍ കമലേഷാണ് എയര്‍ കമ്പ്രസര്‍ ഉപയോഗിച്ച് ശരീരത്തിലേക്ക് കാറ്റടിച്ച് കയറ്റിയത്. സംഭവത്തിന് ശേഷം ഗുരുതരാവസ്ഥയിലായ 16-കാരനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് ബരേലിയിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഞായറാഴ്ച മരിച്ചു.

https://www.youtube.com/watch?v=4WptqVzLqYs

By Athira Sreekumar

Digital Journalist at Woke Malayalam