രാമനാട്ടുകര:
ബ്രെയിലി ലിപിയിലെഴുതിയ നിവേദനം നഗരസഭ അധ്യക്ഷക്ക് നൽകി ഭിന്നശേഷിക്കാരിയായ വിദ്യാർഥിനി. കോഴിക്കോട് രാമനാട്ടുകരയിലെ വിദ്യാര്‍ത്ഥിനിയാണ് നഗരസഭ അധ്യക്ഷയ്ക്ക് നിവേദനം നല്‍കിയത്. തന്റെയും ഭിന്നശേഷിക്കാരായ സമൂഹത്തിന്റെയും ആവശ്യങ്ങളുന്നയിച്ച് ആയിഷ സമീഹ എന്ന വിദ്യാര്‍ത്ഥിയാണ് നിവേദനം നല്‍കിയത്.
വിദ്യാർഥിനിയെ കൊണ്ടുതന്നെ നിവേദനം വായിപ്പിച്ച നഗരസഭാധ്യക്ഷ ബുഷറ റഫീഖ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പും നൽകി.
കാഴ്ച പരിമിതരായ വിദ്യാർഥികൾക്കുള്ള ലാപ്ടോപ് തനിക്കും ലഭ്യമാക്കുക, വീട്ടിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യുക, മുനിസിപ്പാലിറ്റിയിലെ വായനശാലകളിൽ ബ്രെയിലി ലിപിയിലുള്ള പുസ്തകങ്ങളും ഓഡിയോ സിസ്റ്റങ്ങളും ലഭ്യമാക്കുക, രാമനാട്ടുകര നഗരം ഭിന്നശേഷി സൗഹൃദമാക്കുക എന്നിവയാണ് ആയിഷ സമീഹയുടെ ആവശ്യങ്ങളിൽ ചിലത്.
https://www.youtube.com/watch?v=1J-_2IcWAcI