നേപിഡോ:
മ്യാന്‍മറില്‍ കത്തിപ്പടരുന്ന ആഭ്യന്തര കലാപത്തിനിടെ പ്രക്ഷോഭക്കാരെ വെടിവയ്ക്കരുതെന്ന് പട്ടാളത്തോട് അഭ്യര്‍ഥിക്കുന്ന കന്യാസ്ത്രിയുടെ ദൃശ്യം വൈറൽ. മുന്നോട്ട് നീങ്ങരുതെന്ന് പട്ടാളക്കാരോട് മുട്ടുകുത്തി നിന്ന് അപേക്ഷിക്കുന്ന കന്യാസ്ത്രിയാണ് പ്രാദേശിക ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്. പ്രതിഷേധിക്കുന്ന മനുഷ്യരുടെ വേദന തിരിച്ചറിഞ്ഞാണ് സ്വന്തം സുരക്ഷ അവഗണിച്ച് പട്ടാളത്തിന്‍റെ അടുത്തേയ്ക്ക് യതെന്ന് സിസ്റ്റര്‍ ആന്‍ റോസ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കലാപത്തിൽ മരണപ്പെട്ടവരുടെ എണ്ണം അമ്പത് കടന്നു. കഴിഞ്ഞ മാസം ഒന്നാം തീയതിയാണ് മ്യാന്മാർ ദേശീയ നേതാവും നൊബേൽ പ്രൈസ് ജേതാവുമായ ഓങ് സാന്‍ സൂചിയെയും പ്രസിഡന്റ് വിൻ മിന്റും അടക്കമുള്ള ഭരണകക്ഷി നേതാക്കളെ തടവിലാക്കിക്കൊണ്ട് പട്ടാളം ഭരണം പിടിച്ചത്. ഇതിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ ശക്തിപ്പെടുകയാണ്.
https://www.youtube.com/watch?v=mfC2Ikcr3Lg