Thu. Dec 19th, 2024

കൃത്യമായ രാഷ്ട്രീയ നിലപാടുണ്ടെന്ന് നടന്‍ മമ്മൂട്ടി. പക്ഷേ മത്സര രംഗത്തേക്കില്ല. ആരും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. തൻ്റെ ഏറ്റവും വലിയ രാഷ്ട്രീയം തൊഴില്‍ തന്നെയാണെന്നും മമ്മൂട്ടി പറഞ്ഞു.

കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത് സിനിമാ മേഖലയെയാണ്. ജനങ്ങളുടെ ജീവനും ജീവിതവും കഴിഞ്ഞേ സിനിമയുള്ളുവെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയും മഞ്ജുവാര്യരും മുഖ്യവേഷത്തിലെത്തുന്ന ചിത്രം പ്രീസ്റ്റിൻ്റെ റിലീസ് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെയാണ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.

സിനിമയിലെ മുഖ്യകഥാപാത്രം മഞ്ജുവാര്യരാണെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമ കണ്ട് കഴിഞ്ഞാല്‍ അക്കാര്യം വ്യക്തമാകും. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. കഥ കൂടി കേട്ടതോടെ സന്തോഷം ഇരട്ടിച്ചു.

പ്രീസ്റ്റ് വ്യാഴാഴ്ച തിയറ്ററുകളിലെത്തും. ഒന്നര വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടി ചിത്രം തിയറ്ററില്‍ എത്തുന്നത്.

By Divya