Sat. Nov 23rd, 2024
സൗദി:

സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിലും റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിലും യുഎഇയിലെ വനിത ഡ്രൈവർമാർ പുരുഷന്മാരേക്കാൾ ജാഗ്രത പുലർത്തുന്നതായി സർവേ റിപ്പോർട്ട്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് റോഡ് സേഫ്റ്റി യുഎഇയാണ് കണക്കുകൾ പുറത്തുവിട്ടത്.

വനിതകളുടെ ഡ്രൈവിംഗ് ശരിയല്ലെന്ന പുരുഷൻമാരുടെ മുൻവിധി തകർക്കുന്നതാണ് സർവേ ഫലം. യുഎഇ റോഡ് സുരക്ഷാ മോണിറ്റർ ആണ് ആറു വർഷം നീണ്ട നിരീക്ഷണ-ഗവേഷണത്തിലൂടെ കൃത്യമായ ഡാറ്റ കണ്ടെത്തി പുറത്തുവിടുന്നത്.

യുഎഇയിൽ അപകടങ്ങൾ വരുത്തുന്നതിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം കുറവാണ്. നിയന്ത്രിത വേഗതയിൽ സുരക്ഷിത ഡ്രൈവിംഗ് നടത്തുന്നവരാണ് സ്ത്രീകളെന്നും പഠനം.

By Divya