Thu. Dec 12th, 2024
തെഹ്റാൻ:

ചാരവൃത്തി ആരോപിച്ച് ഇറാൻ തടവിലാക്കിയ ബ്രിട്ടീഷ്-ഇറാനിയൻ സന്നദ്ധ പ്രവർത്തക നസാനിൻ സഗാരി റാഡ്ക്ലിഫിന് മോചനം. അഞ്ചു വർഷത്തെ തടവിന് ശേഷമാണ് മോചനം സാധ്യമായത്. നസാനിന് ഉടൻ യു കെയിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് ഇറാൻ വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

കഴിഞ്ഞ മാർച്ചിൽ ജയിൽ മോചിതയായിരുന്നെങ്കിലും തെഹ്റാനിൽ വീട്ടുതടങ്കലിലായിരുന്നു. നസാനിനെ വിട്ടയച്ച ഇറാന്‍റെ നടപടിയെ യു കെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് സ്വാഗതം ചെയ്തു. അതേസമയം, നസാനിനെതിരെ കൂടുതൽ കേസുകൾ എടുക്കാൻ സാധ്യതയുണ്ടെന്ന് ഭർത്താവ് റിച്ചാർഡ് റാഡ്ക്ലിഫ് രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു.

2009ലെ പൊതുതിരഞ്ഞെടുപ്പ് ഫലത്തിനെതിരെ ലണ്ടനിലെ ഇറാൻ എംബസിക്ക് പുറത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതും ബിബിസി പേർഷ്യന് അഭിമുഖം നൽകിയതും രാജ്യത്തിനെതിരായ നീക്കമാണെന്നാണ് ഇറാന്‍റെ ആരോപണം.

By Divya