Sun. Dec 22nd, 2024
മലപ്പുറം:

ഫോട്ടോഗ്രാഫിയിലെ ഓസ്‌കാർ എന്നറിയപ്പെടുന്ന ‘വേൾഡ് വൈൽഡ് ‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ’ മത്സരത്തിന്‍റെ ഫൈനലിലേക്ക് രണ്ട് മലയാളികളുടെ ചിത്രങ്ങൾ. മലപ്പുറം മഞ്ചേരി എളങ്കൂർ സ്വദേശി ശബരി ജാനകിയും പൊന്നാനി സ്വദേശി അനിൽ പ്രഭാകറുമാണ് ഫൈനലിലെത്തിയത്.

കാടും മലയും താണ്ടിയെടുത്ത ആയിരക്കണക്കിന് ഫോട്ടോകളില്‍ ശബരി ജാനകിയുടെ രണ്ട് ഫോട്ടോകളാണ് വേള്‍ഡ് വൈല്‍ഡ്ളെഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ ഫൈനല്‍ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവുംവലിയ ഫോട്ടോഗ്രാഫി പുരസ്‌കാരമായ ‘സാങ്ച്വറി ഏഷ്യ’ അവാർഡടക്കം ഒട്ടേറേ ദേശീയ പുരസ്‌കാരങ്ങൾ ശബരി ജാനകി നേടിയിട്ടുണ്ട്.മൃഗസംരക്ഷണവകുപ്പിൽ ഉദ്യോഗസ്ഥനായ ശബരി ജാനകി ചിന്നാർ കാട്ടിൽനിന്നു പകർത്തിയ ‘പറക്കും അണ്ണാൻ’, മുത്തങ്ങയിൽനിന്നു പകർത്തിയ ‘ആൽഗേ ബ്ലൂംസ്’ എന്നീ ചിത്രങ്ങളാണ് ഫൈനലിലെത്തിയത്.

By Divya