Sat. Apr 27th, 2024
ഫറ്റോര്‍ഡ:

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. രണ്ടാംപാദ സെമിയില്‍ മുംബൈ സിറ്റി വൈകിട്ട് 7.30ന് എഫ് സി ഗോവയെ നേരിടും. ആദ്യ ഫൈനല്‍ ലക്ഷ്യമിട്ടാണ് മുംബൈ സിറ്റി ഇറങ്ങുന്നത്. ഗോവയുടെ ലക്ഷ്യം മൂന്നാം ഫൈനലാണ്. ആദ്യപാദ സെമിയില്‍ ഇരു ടീമുകളും രണ്ടുഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു.

രണ്ടുഗോളിന് പിന്നിലായിട്ടും ഗോവയ്‌ക്കെതിരെ സമനില പിടിച്ചെടുത്തെങ്കിലും ടീമിന്റെ പ്രകടനത്തില്‍ മുംബൈ കോച്ച് സെര്‍ജിയോ ലൊബേറ തൃപ്തനല്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി ലീഗ് കിരീടം നേടിയ താരങ്ങളോട് പടിക്കല്‍ കലമുടയ്ക്കരുതെന്ന് ലൊബേറ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ബാര്‍ത്തലോമിയോ ഒഗ്ബചേ, ആഡം ലേ ഫോന്‍ഡ്രേ മുന്നേറ്റനിരയിലാണ് മുംബൈയുടെ പ്രതീക്ഷ. ഹ്യൂഗോ ബൗമസ്, റൗളിംഗ് ബോര്‍ജസ് അഹമ്മദ് ജാഹു എന്നിവരുള്‍പ്പെട്ട മധ്യനിരയും ശക്തം.

By Divya