ന്യൂഡല്‍ഹി:
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം എല്ലാ കേസിലും നിലനിൽക്കില്ലെന്ന് സുപ്രിംകോടതി. ഉത്തർപ്രദേശ് സ്വദേശിയായ മുപ്പതുകാരനെതിരെയുള്ള പീഡനക്കുറ്റം ഒഴിവാക്കി കൊണ്ടാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
വിവാഹം കഴിക്കണമെന്ന നല്ല ഉദ്ദേശത്തോടെ വാഗ്ദാനം നൽകുകയും, സാഹചര്യങ്ങൾ കാരണം അത് നടപ്പാക്കാതിരിക്കുകയും ചെയ്താൽ പീഡനക്കേസായി പരിഗണിക്കാനാകില്ല. ഒന്നരവർഷത്തോളം ഒരുമിച്ചു ജീവിച്ചെന്നും, വിവാഹം കഴിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പീഡനക്കേസ് നൽകിയിരുന്നത്.