Mon. Dec 23rd, 2024
ഒമാന്‍:

വ്യാപാര സ്ഥാപനങ്ങൾ രാത്രി അടച്ചിടണമെന്ന സുപ്രീം കമ്മിറ്റി. നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴ ഈടാക്കും. നിയമ ലംഘനം ആവർത്തിക്കുന്നവർ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ ശിക്ഷാ നടപടികൾക്കും വിധേയരാകേണ്ടിവരും.

ഒമാനിൽ രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് വരെയാണ് സ്ഥാപനങ്ങൾ അടക്കേണ്ടത്. ഇത് ലംഘിക്കുന്നവർക്ക് 300 റിയാൽ പിഴയാണ് ചുമത്തുകയെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. നിയമ ലംഘനം ആവർത്തിക്കുന്ന പക്ഷം പിഴ ആയിരം റിയാലായി ഉയരും.

ഏതെങ്കിലും സ്ഥാപനങ്ങൾ നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽപെടുന്ന പക്ഷം സ്വദേശികളും വിദേശികളും ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണം. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സുപ്രീം കമ്മിറ്റി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

നിയമലംഘനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ നഗരസഭയുടെ അർബൻ ഇൻസ്പെക്ഷൻ സംഘാംഗങ്ങൾ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. ലംഘനങ്ങൾ കണ്ടെത്തുന്ന പക്ഷം റോയൽ ഒമാൻ പൊലീസും പബ്ലിക് പ്രോസിക്യൂഷനുമായി ചേർന്ന് തുടർനടപടികൾ സ്വീകരിക്കും.

By Divya