Fri. Apr 26th, 2024
പാ​രി​പ്പ​ള്ളി:

ഐഒസി ബോ​ട്ടി​ലി​ങ്​ പ്ലാ​ൻ​റി​ലെ ഹാ​ൻ​ഡ്‌​ലി​ങ്, ഹൗ​സ്കീ​പ്പി​ങ്​ വി​ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ചു. ഒ​ന്ന​ര വ​ർ​ഷ​ത്തെ ശ​മ്പ​ള കു​ടി​ശ്ശി​ക​യാ​യ അ​ര കോ​ടി​യി​ല​ധി​കം രൂ​പ ക​രാ​റു​കാ​ര​ൻ ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​മു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം തു​ട​ങ്ങി​യ​ത്.

ഇ​തു​മൂ​ലം പാ​ച​ക വാ​ത​ക വി​ത​ര​ണം നി​ല​ച്ചു. ഐഎ​ൻടിയുസി, സിഐടിയു സം​യു​ക്ത യൂ​നി​യ​നാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി 22ന് ​സെ​ൻ​ട്ര​ൽ ലേ​ബ​ർ ക​മ്മീഷ​ണ​ർ ആ​ൻ​റ​ണി അ​ടി​മൈ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ശ​മ്പ​ളം പ​രി​ഷ്ക​രി​ച്ച​ത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി കു​ഞ്ഞു മു​ഹ​മ്മ​ദാ​ണ് ക​രാ​റു​കാ​ര​ൻ.

By Divya