ന്യൂഡൽഹി:
36 ദിവസത്തിനു ശേഷം രാജ്യത്തെ പ്രതിദിന കൊവിഡ് കേസ് വീണ്ടും 18,000 കടന്നു. പല സംസ്ഥാനങ്ങളിലും കേസുകൾ വർധിച്ച സാഹചര്യത്തിൽ പരിശോധനയും വാക്സിനേഷൻ നടപടികളും ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ നിർദേശം നൽകി. കേസുകൾ വർധിക്കുന്ന പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കു വീണ്ടും വിദഗ്ധ സംഘത്തെ അയയ്ക്കും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,327 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. 108 പേർ മരിച്ചു. ആകെ കേസുകൾ 1.11 കോടിയിലെത്തി. 1,57,656 പേർ മരിച്ചു. ജനുവരി 29നു 18,855 പേർക്കു കൊവിഡ് സ്ഥിരീകരിച്ച ശേഷം പ്രതിദിന കേസുകൾ കുറയുകയായിരുന്നു. ഏതാനും ദിവസം മുൻപ് ഇത് 10,000 ത്തിൽ താഴെയെത്തി.