ജിദ്ദ:
റസ്റ്റൊറൻറുകൾ ഉൾപ്പെടെ ചില മേഖലകൾക്കുള്ള കൊവിഡ് നിയന്ത്രണങ്ങൾ നീട്ടേണ്ടതില്ലെന്ന് സൗദി അറേബ്യ തീരുമാനിച്ചു. ഇതുപ്രകാരം റസ്റ്റൊറൻറ്, കഫേ തുടങ്ങിയവയിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. സിനിമാശാല, റസ്റ്റൊറൻറ്, ഷോപ്പിങ് മാൾ എന്നിവയിലുള്ള വിനോദ, കായിക കേന്ദ്രങ്ങൾ, ജിംനേഷ്യം തുടങ്ങിയവ പ്രവർത്തിക്കാം.
ഇളവുകൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, ചില മേഖലകൾക്കുള്ള നിയന്ത്രണങ്ങൾ തുടരും. മണ്ഡപത്തിലോ ഹോട്ടലിനു കീഴിലോ ഉള്ള ഹാളുകളിലോ ഇസ്തിറാഹകളിലോ നടക്കുന്ന പരിപാടികൾ, പാർട്ടികൾ, കല്യാണങ്ങൾ, കോർപറേറ്റ് മീറ്റിങ്ങുകൾ എന്നിവക്കുള്ള നിയന്ത്രണങ്ങൾ തുടരും.