Sun. Dec 22nd, 2024
കൊല്‍ക്കത്ത:

തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരാകുമെന്ന് ബിജെപി നേതാവ് സുവേന്തു അധികാരി. ബെഹാലയിലെ റാലിയിലായിരുന്നു സുവേന്തുവിന്റെ പരാമര്‍ശം. ”ശ്യാമ പ്രസാദ് മുഖര്‍ജി ഇല്ലായിരുന്നുവെങ്കില്‍ ഈ രാജ്യം ഒരു ഇസ്‌ലാമിക രാജ്യമാകുമായിരുന്നു, നമ്മള്‍ ബംഗ്ലാദേശില്‍ താമസിക്കുമായിരുന്നു.

അവര്‍ (ടിഎംസി) വീണ്ടും അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരായി മാറും” സുവേന്തു പറഞ്ഞു. അതേസമയം, ബംഗാള്‍ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്ക് എതിരെ മത്സരിക്കുന്നത് സുവേന്തു അധികാരിയാണ്. മമത ബാനര്‍ജിയുടെ വിശ്വസ്തനായിരുന്ന സുവേന്തു അധികാരി അടുത്ത കാലത്താണ് ബിജെപിയില്‍ ചേര്‍ന്നത്. സുവേന്തുവിനെ നന്ദിഗ്രാമില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

By Divya