25 C
Kochi
Thursday, September 23, 2021
Home Tags Trinamool Congress

Tag: Trinamool Congress

പ്രണബ് മുഖര്‍ജിയുടെ മകന്‍ തൃണമൂലിലേക്ക്? സംശയമുണര്‍ത്തി അഭിജിത്- അഭിഷേക് ബാനര്‍ജി കൂടിക്കാഴ്ച

കൊല്‍ക്കത്ത:മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ചയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ബംഗ്ല റിപ്പോര്‍ട്ട് ചെയ്യുന്നു.അഭിഷേക് ബാനര്‍ജിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന് പിന്നാലെ അഭിജിത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസ്...

തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബംഗാള്‍ സിപിഎം

കൊല്‍ക്കത്ത:ബംഗാള്‍ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം കണ്ടെത്തി സിപിഎം റിപ്പോര്‍ട്ട്. സംസ്ഥാന കമ്മിറ്റിയാണ് പാര്‍ട്ടിയുടെ തോല്‍വി അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബംഗാളില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ എതിര്‍ത്തതാണ് തോല്‍വിക്ക് പ്രധാനമായ കാരണമെന്ന് 24 പേജുള്ള റിപ്പോര്‍ട്ടില്‍ പാര്‍ട്ടി വിലയിരുത്തി.തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും സര്‍ക്കാറിനെയും വിമര്‍ശിക്കാനാണ്...

തൃണമൂലിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുന്നൂറോളം ബിജെപി പ്രവര്‍ത്തകരുടെ നിരാഹാര സമരം

കൊല്‍ക്കത്ത:തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ഓഫീസിന് മുന്നില്‍ മുന്നൂറോളം ബിജെപി പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തി. ബീര്‍ഭൂമിലെ ഓഫീസിനു മുന്നിലാണ് നിരാഹാര സമരം നടത്തിയത്. ഇതിന് പിന്നാലെ തൃണമൂല്‍ ഇവരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു.ടിഎംസിയില്‍ തിരിച്ചെടുക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സമരം ചെയ്തവരില്‍ ഒരാളായ അശോക് മൊന്‍ഡാള്‍ പറഞ്ഞത്....

ത്രിപുരയിലും ബിജെപിയ്ക്ക് തലവേദന

അഗര്‍ത്തല:പാര്‍ട്ടി എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ബംഗാളിന് പിന്നാലെ ആശങ്കയിലായി ത്രിപുരയിലെ ബിജെപി നേതൃത്വവും. എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടുപോകുന്നത് തടയാനും ഇതു സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ വ്യാഴാഴ്ച യോഗം ചേരും.ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, ത്രിപുരയുടെ...

ബംഗാളില്‍ ബിജെപി തന്ത്രം തിരിച്ചടിക്കുന്നു

കൊല്‍ക്കത്ത:തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെത്തിയ നേതാക്കളെക്കുറിച്ചു തിരഞ്ഞെടുപ്പു ഫലത്തിനു ശേഷം വിവരമൊന്നുമില്ലെന്നു പാര്‍ട്ടിവൃത്തങ്ങള്‍. തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നു സംശയിക്കുന്നതായി ബിജെപി വൃത്തങ്ങള്‍ പറയുന്നു.ഏറ്റവും ഒടുവില്‍ അഞ്ച് മുന്‍ എംഎല്‍എമാരേക്കുറിച്ച് ഒരു വിവരവുമില്ലെന്നാണു ബിജെപി പറയുന്നത്. ‘തൃണമൂലിന്റെ അഞ്ച് എംഎല്‍എമാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി...
കോവിഡ് കണക്കുകൾ ഉയരുന്നു: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും?

സംസ്ഥാനത്ത് ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണം

 ഇന്നത്തെ പ്രധാന വാർത്തകൾ:1) കേരളത്തില്‍ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണം: ലംഘിച്ചാൽ കേസ്2) രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: 3.68 ലക്ഷം പേര്‍ക്കൂടി രോഗം3) ഗുരുതര വീഴ്ച; മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാനില്ല4) കർണാടക കേരള അതിർത്തി ജില്ലയിൽ 24 പേര്‍ ഓക്സിജൻ കിട്ടാതെ മരിച്ച5)...
Voting Begins In Bengal For Fifth And Biggest Phase

പശ്ചിമബംഗാളിൽ ഇന്ന് അഞ്ചാം ഘട്ട വോട്ടെടുപ്പ് 

 കൊൽക്കത്ത:പശ്ചിമബംഗാളിൽ ഇന്ന് അഞ്ചാം ഘട്ട വോട്ടെടുപ്പ്. 45 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഡാർജിലിംഗ്, കലിംപോങ്, ജയ്പായിഗുഡി, നദിയ, കിഴക്കൻ ബർദ്ദമാൻ, നോർത്ത് 24 പർഗാനാസ് എന്നീ ആറു ജില്ലകളിലെ മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.സംഘർഷ സാധ്യത കണക്കിലെടുത്ത് കർശന സുരക്ഷയാണ് വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ ഒരുക്കിയിരിക്കുന്നത്. 853 കമ്പനി സായുധ...

പക്ഷപാതപരമായി പെരുമാറുന്നു’; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ തൃണമൂൽ കോൺഗ്രസ്

ന്യൂഡൽഹി:തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കടുത്ത ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. ബംഗാൾ തിരഞ്ഞെടുപ്പിൽ കമ്മിഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ടിഎംസി നേതാക്കൾ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ടിഎംസി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി.ബംഗാളിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയത്. സ്വതന്ത്രവും നിഷ്പക്ഷവുമായി...

മുൻ ബിജെപി നേതാവ്​ യശ്വന്ത്​ സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

കൊൽക്കത്ത:മുൻ ബിജെപി നേതാവും കേന്ദ്രമ​ന്ത്രിയുമായിരുന്ന യശ്വന്ത്​ സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പശ്​ചിമബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ്​ യശ്വന്ത്​ സിൻഹ തൃണമൂലിലെത്തുന്നത്​. കൊൽക്കത്തയിലെ പാർട്ടി ഓഫീസിലെത്തിയാണ്​ അദ്ദേഹം അംഗത്വം സ്വീകരിച്ചത്​.ഡെറിക്​ ഒബ്രിയാൻ, സുദീപ്​ ബ​ന്ദോപാധ്യായ, സുബ്രത മുഖർജി എന്നിവരുടെ സാന്നിധ്യത്തിലാണ്​ അദ്ദേഹം തൃണമൂൽ...

തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരാകുമെന്ന് സുവേന്തു അധികാരി

കൊല്‍ക്കത്ത:തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരാകുമെന്ന് ബിജെപി നേതാവ് സുവേന്തു അധികാരി. ബെഹാലയിലെ റാലിയിലായിരുന്നു സുവേന്തുവിന്റെ പരാമര്‍ശം. ”ശ്യാമ പ്രസാദ് മുഖര്‍ജി ഇല്ലായിരുന്നുവെങ്കില്‍ ഈ രാജ്യം ഒരു ഇസ്‌ലാമിക രാജ്യമാകുമായിരുന്നു, നമ്മള്‍ ബംഗ്ലാദേശില്‍ താമസിക്കുമായിരുന്നു.അവര്‍ (ടിഎംസി) വീണ്ടും അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരായി മാറും”...