തിരുവനന്തപുരം:
പൊലീസ് ആസ്ഥാനത്ത് എസ്ഐ ആള്‍മാറാട്ടം നടത്തി. ആംഡ് പൊലീസ് എസ്ഐ ജേക്കബ് സൈമനാണ് ആള്‍മാറാട്ടം നടത്തിയത്. സംഭവത്തില്‍ എസ് ഐ ജേക്കബ് സൈമനെതിരെ ക്രെെംബ്രാഞ്ച് കേസെടുത്തു. അന്വേഷണം തുടങ്ങിയതിന് പിന്നാലെ ജേക്കബ് സൈമണ്‍ ഒളിവില്‍ പോയി.
ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ കത്തുകളും സീലുമുണ്ടാക്കിയായിരുന്നു ആള്‍മാറാട്ടം. ജേക്കബിൻ്റെ കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലും പൊലീസ് ആസ്ഥാനത്തെ ഓഫീസിലും ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. എസ്ഐയുടെ വീട്ടിൽ നിന്ന് ഡിജിപി, എഡിജിപിമാർ, ഐജി എന്നിവരുടെ വ്യാജ ലെറ്ററും വ്യാജസീലും രേഖകളും കണ്ടെത്തി. ഡിവൈഎസ്പിയുടെ യൂണിഫോമും ഇവിടെ നിന്ന് കണ്ടെത്തി
പൊലീസ് ആസ്ഥാനത്തെ ജനമൈത്രി സെല്ലില്‍ ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടറാണ് ജേക്കബ് സൈമണ്‍. ഉന്നത ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ലെറ്റര്‍പാഡുകള്‍ കൈക്കലാക്കിയ ശേഷം വ്യാജഒപ്പ് ഉപയോഗിച്ച് രേഖകളുണ്ടാക്കിയെന്നാണ് ക്രെെംബ്രാഞ്ച് കണ്ടെത്തല്‍ .
https://www.youtube.com/watch?v=0PJyoi1hen0