Sat. Jan 18th, 2025
തിരുവനന്തപുരം:

നിയമസഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വം. നേരത്തെ കഴക്കൂട്ടത്ത് മുരളീധരന്‍ മത്സരിക്കുമെന്ന് പ്രചരണമുണ്ടായിരുന്നു. കഴക്കൂട്ടത്ത് നിന്നു 2016ല്‍ നിയമസഭയിലേക്കും 2009ല്‍ കോഴിക്കോട്ടുനിന്ന് ലോക്സഭയിലേക്കുമാണ് ഇതിന് മുന്‍പ് അദ്ദേഹം മത്സരിച്ചിട്ടുള്ളത്.

അതേസമയം മുരളീധരന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളിലും എതിര്‍പ്പുണ്ടായിരുന്നു. നിലവില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്‍.

ബിജെപി സംസ്ഥാനധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നിയില്‍ മത്സരിക്കാനാണ് സാധ്യത. വിജയ സാധ്യത കുറഞ്ഞതിനാല്‍ മഞ്ചേശ്വരത്ത് മത്സരിക്കേണ്ടതില്ലെന്നാണ് നിലവിലെ ധാരണ.

ബിജെപിയുടെ പ്രാഥമിക സ്ഥാനാർത്ഥിപ്പട്ടിക ഉടന്‍ പുറത്തിറങ്ങും. ഞായറാഴ്ച തിരുവനന്തപുരത്തെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ആദ്യപട്ടിക കൈമാറും. ഷായുടെ അനുമതിയോടെ അന്നുതന്നെ സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്നാണ് സൂചന.

By Divya