Mon. Dec 23rd, 2024
കൊച്ചി:

കൊച്ചി മരടില്‍  മുഖ്യമന്ത്രിയുടെ കോലംകത്തിക്കാനുള്ള യുഡിഎഫ് പ്രവര്‍ത്തകരുടെ ശ്രമം സിപിഎം തടഞ്ഞതിെന തുടര്‍ന്നുണ്ടായ അടിപിടിയില്‍ 8 പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ 90 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയ്ക്കെതിരെ കസ്റ്റംസ് എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട സിപിഎം ജാഥയും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട യുഡിഎഫ് ജാഥയും ഒരേ സമയത്ത് മരട് കൊട്ടാരം ജങ്ഷനില്‍ എത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്നത് തടയാന്‍ സിപിഎം പ്രവത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. കൊച്ചി ‍ഡിസിസി ഓഫീസിന് മുന്നിലും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്  യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി.

By Divya