Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവർദ്ധനവ്. ഒരു കിലോ ഇറച്ചിക്കോഴിക്ക് 190 രൂപയാണ് വിപണി വില. മുഴുവന്‍ കോഴിക്ക് 130 രൂപയും. ഒരാഴ്ച മുന്‍പ് ഇത് 140 രൂപയായിരുന്നു. ദിവസവും 10 രൂപ തോതിലാണ് കോഴി ഇറച്ചി വില വർദ്ധിക്കുന്നത്.

സാധാരണ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചൂട് കുടുന്നതിനാല്‍ ഇറച്ചിക്കോഴിക്ക് പതിവിലും വന്‍വിലക്കുറവാണ് ഉണ്ടാകാറ്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി വന്‍ വിലവർദ്ധനവാണ് കോഴി ഇറച്ചിക്ക് വിപണിയില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി വിപണിയില്‍ 140 ഉണ്ടായിരുന്ന ഇറച്ചിക്കോഴിക്കാണ് ദിവസവും പത്ത് രൂപ തോതില്‍ വില വർദ്ധിച്ച് 190 രൂപയില്‍ എത്തി നില്‍ക്കുന്നത്.

ലെഗോണ്‍ കോഴിക്ക് കിലേക്ക് 80 രൂപയെ മാത്രമെ ഉള്ളൂ വെങ്കിലും ആവശ്യക്കാര്‍ ഇല്ല. കേരളത്തില്‍ നിന്നുള്ള കോഴികളുടെ വരവ് നിലച്ചതാണ് വില വർദ്ധിക്കാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. നിലവില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കോഴി ഇറക്കുമതി. വരും ദിവസങ്ങളില്‍ വില ഇനിയും വർദ്ധിക്കും.

By Divya