Thu. Jan 23rd, 2025
കൊച്ചി:

ഡോളര്‍ കടത്ത് കേസില്‍ വിദേശത്തുള്ളവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി കസ്റ്റംസ്. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹായം തേടി. മുന്‍ യുഎഇ കോണ്‍സില്‍ അറ്റാഷെ റാഷിദ് ഗാഫിസ്, കോണ്‍സുല്‍ ജനറല്‍ ജമാന്‍ അല്‍ സബി, ഫിനാന്‍സ് വിഭാഗം തലവന്‍ ഗാലിദ് എന്നിവരെ ചോദ്യം ചെയ്യാനാണ് നീക്കം.

വിദേശത്തുനിന്നുള്ളവരെ ചോദ്യം ചെയ്യുന്നതിനായാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതി തേടിയിരിക്കുന്നത്. സ്വപ്‌ന സുരേഷിൻ്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇവരെ യുഎഇയില്‍ എത്തി ചോദ്യം ചെയ്യുന്നതിനുള്ള അനുമതി തേടിയാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

By Divya