Mon. Dec 23rd, 2024
തിരുവനന്തപുരം:

നിയമസഭ തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടാകുമെങ്കിൽ അത് തൃശ്ശൂര്‍ മണ്ഡലത്തിൽ തന്നെ ആയിരിക്കുമെന്നാണ്
പത്മജാ വേണുഗോപാൽ പറയുന്നത്. സമ്പന്നമായ ഒരു രാഷ്ട്രീയപാരമ്പര്യത്തിലാണ് നിലനിൽക്കുന്നതെങ്കിലും തിരഞ്ഞെടുപ്പ് കളരിയിൽ ഇതുവരെ പത്മജയ്ക്ക് വിജയിക്കാൻ സാധിച്ചിട്ടില്ല.

ആദ്യം മുകുന്ദപുരത്തും പിന്നീട് തൃശൂരിലും പത്മജ തോൽവിയുടെ കയ്പറിഞ്ഞു. എന്നാൽ തൃശൂരിൽ ഇത്തവണ വനിതയെ പരി​ഗണിച്ചാൽ പത്മജക്കായിരിക്കും മുൻ​ഗണന. അച്ഛനെക്കുറിച്ച്, നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് പത്മജ സംസാരിക്കുന്നു.

പിണറായി സർക്കാർ കിറ്റ് കൊടുത്തത് രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമാണ്. എന്തുകൊണ്ട് ഏപ്രിൽ വരെ എന്നവർ പറയുന്നു? അടുത്ത അഞ്ചു കൊല്ലം കിറ്റ് കൊടുക്കുമെന്ന് പറയാനുള്ള ധൈര്യം അവർക്കുണ്ടോ? പത്മജ ചോദിക്കുന്നു.

By Divya