Mon. Dec 23rd, 2024
fire at Kochi Brahmapuram waste management area

 

കൊച്ചി:

കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലഫയര്‍ ഫോഴ്‌സിന്റെ പതിനൊന്ന് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കാറ്റും ചൂടും മൂലം തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രമകരമായി തുടരുകയാണെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. പലതരം മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത് ചെറിയ സ്‌ഫോടനങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. കാറ്റ് കൂടിയ ഭാഗമായതിനാല്‍ തീ അതിവേഗം ആളിപ്പടരുകയാണ്. ഇത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

https://www.youtube.com/watch?v=vA6nLwTjYhg

By Athira Sreekumar

Digital Journalist at Woke Malayalam