വീണ്ടും ജാതിക്കൊല: ദലിത്​ യുവാവിനൊപ്പം ഒളിച്ചോടിയ മകളെ പിതാവ്​ കൊലപ്പെടുത്തി

0
91
Reading Time: < 1 minute

ജയ്പൂര്‍:

ദലിത്​ യുവാവിനൊപ്പം ഒളിച്ചോടിയ മകളെ പിതാവ്​ കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ്​ സംഭവം. പിങ്കി സൈനിയെന്ന 19കാരിയായ മകളെയാണ് പിതാവ് ശങ്കർ ലാൽ സെെനി കൊലപ്പെടുത്തിയത്.

ഫെബ്രുവരി 16ന് വീട്ടുകാരുടെ നിർബന്ധപ്രകാരം പിങ്കി സൈനിയുടെ വിവാഹം നടന്നിരുന്നു. അഞ്ച്​ ദിവസത്തിനുശേഷം കാമുകൻ റോഷൻ മഹാവറിനൊപ്പം (23) പിങ്കി ഓടിരക്ഷപ്പെട്ടു. ഇതിൽ കുപിതനായ പിതാവ്​ ശങ്കർ ലാൽ മകളെ ബലമായി  പിടിച്ചുകൊണ്ടുവന്ന്​ കഴുത്ത്​ ഞെരിച്ച്​ കൊലപ്പെടുത്തുകയായിരുന്നു

പച്ചക്കറി കച്ചവടക്കാരനായ ഇദ്ദേഹം ദൗസയിലെ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പിങ്കിയെ കഴുത്ത് ഞെരിച്ച് കൊന്നതായി കുറ്റസമ്മതവും നടത്തി.

ഒളിച്ചോടിയ ശേഷം​ പിങ്കിയും റോഷനും ഫെബ്രുവരി 26ന്​ രാജസ്ഥാൻ ഹൈകോടതിയിലെ ജയ്​പുർ ബെഞ്ചിന് മുന്നിൽ സംരക്ഷണം തേടി ഹാജരായിരുന്നു. തന്‍റെ ആഗ്രഹത്തിന്​ വിരുദ്ധമായാണ് വീട്ടുകാർ വിവാഹം കഴിപ്പിച്ചതെന്നും കാമുകനോടൊപ്പം താമസിക്കാൻ ആഗ്രഹിക്കുന്നുവെന്നും പിങ്കി കോടതിയിൽ പറഞ്ഞത്.

ഇവർക്ക് സംരക്ഷണം നൽകണമെന്നും അവരുടെ ആഗ്രഹപ്രകാരം സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകണമെന്നും രാജസ്ഥാന്‍ ഹൈകോടതി പൊലീസിന് നിർദേശം നൽകി. എന്നാൽ, മാർച്ച് ഒന്നിന്​ ജയ്​പുരിലെ റോഷന്‍റെ വീട്ടിൽനിന്ന് പിങ്കിയുടെ കുടുംബം പിങ്കിയെ ബലംപ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

 

Advertisement