Fri. Nov 22nd, 2024
ദിസ്പുർ:

അസം നിയമസഭ തിരഞ്ഞെടുപ്പിൽ എൻഡിഎ ഘടകകക്ഷികളുടെ സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 126ൽ 92 സീറ്റുകളിൽ ബിജെപി മത്സരിക്കും. അസം ഗണ പരിഷത്ത് (എജിപി) 26 സീറ്റിലും യുനൈറ്റഡ് പീപ്പിൾസ് പാർട്ടി-ലിബറൽ (യുപിപിഎൽ) എട്ട് സീറ്റിലും മത്സരിക്കും.

84 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ബാക്കിയുള്ള മണ്ഡലങ്ങളിൽ ഘടകകക്ഷികളുടെ അഭിപ്രായം കൂടി തേടിയ ശേഷം അന്തിമ സ്ഥാനാർഥി നിർണയം നടത്തും. അസമിൽ മൂന്നു ഘട്ടങ്ങളായാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക.

ഒന്നാംഘട്ടം മാർച്ച് 27നും ഏപ്രിൽ ഒന്നിന് രണ്ടാംഘട്ടവും മൂന്നാംഘട്ടം ഏപ്രിൽ ആറിനും നടക്കും. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം. തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പായി മൂന്നുതവണ​ പ്രധാനമന്ത്രി നരേന്ദ്രമോദി അസം സന്ദർശിച്ചിരുന്നു‍.

By Divya