Mon. Dec 23rd, 2024
തിരുവനന്തപുരം:

മസാലബോണ്ടുമായി ബന്ധപ്പെട്ട് കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് കിഫ്ബി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ നിന്ന് പിന്മാറണമെന്നും ഇ ഡിക്ക് അയച്ച മറുപടിയില്‍ കിഫ്ബി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കിഫ്ബി ഡെപ്യൂട്ടി മനേജിംഗ് ഡയറക്ടര്‍ വിക്രംജിത്ത് സിംഗിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിരുന്നു.

വിക്രംജിത് സിംഗിനോട് ഇന്ന് പത്തുമണിക്ക് ഹാജരാകണമെന്നും കിഫ്ബി സിഇഒ കെ എം. എബ്രഹാമിനോട് നാളെ ഹാജരാകണമെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇരുവരും ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്നാണ് വിവരം.

By Divya