Mon. Dec 23rd, 2024
kollam-house

കൊല്ലം:

ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച തുക ഉപയോഗിച്ചു നിർമിക്കുന്ന വീടിന്റെ തറ പൊളിച്ചു കളഞ്ഞ് സാമൂഹ്യ വിരുദ്ധര്‍. കൊല്ലം പട്ടാഴിയിലാണ് സാമൂഹ്യവിരുദ്ധരുടെ തേര്‍വാഴ്ച. 65 വയസ്സിലും വീടിന് വേണ്ടി കാത്തിരിക്കുന്ന സുഭദ്രാമ്മയുടെ വീടിന്‍റെ തറയാണ് സാമൂഹ്യ വരുദ്ധര്‍ പൊളിച്ചു കളഞ്ഞ് ക്രൂരത കാട്ടിയത്.

ഒരു കൂരയുണ്ടാക്കണമെന്നു മാത്രമേ ഈ ജന്മത്തിൽ ആഗ്രഹം ഉള്ളൂ. ഞങ്ങളെ ഉപദ്രവിക്കുന്നവർ ഈ കണ്ണീരിനു വില പറയേണ്ടി വരും. അടച്ചുറപ്പുള്ള വീടിന് വേണ്ടി കാത്തിരിക്കുന്ന ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന സുഭദ്രാമ്മ പറയുന്നു.

ഇതിന് മുമ്പും സാമാന സംഭവം സ്ഥലത്ത് അഴ്ചകള്‍ക്ക് മുമ്പ് ഉണ്ടായിരുന്നു. ഫെബ്രുവരി 9ന് ആയിരുന്നു ആദ്യ സംഭവം. സുഭദ്രാമ്മയുടെ വീടിന്‍റെ സമീപത്ത് താമസിക്കുന്നയാള്‍ വീടിന്റെ നിർമാണ ആവശ്യത്തിനായി കെട്ടിയ താൽക്കാലിക ഷെഡ് കത്തിച്ചിരുന്നു. വസ്തുവും വീടുമില്ലാത്ത എട്ടു പേർക്കാണ് ഇവിടെ വീട് ഒരുങ്ങുന്നത്. ഇതിൽ നാല് വീടിന്റെ നിർമാണം തുടങ്ങി.

https://www.youtube.com/watch?v=0NkXrboIyzI

 

 

By Binsha Das

Digital Journalist at Woke Malayalam