Wed. Jan 22nd, 2025
Crack found in Kundannoor bridge

 

കൊച്ചി:

കു​ണ്ട​ന്നൂ​ര്‍ പാ​ല​ത്തി​ല്‍ വി​ള്ള​ല്‍ വീ​ണ​താ​യി വ്യാ​പ​കമായി പ്രചരിക്കുന്നു. വൈ​റ്റി​ല​യി​ല്‍നി​ന്ന്​ വ​രു​ന്ന വ​ഴി കു​ണ്ട​ന്നൂ​ര്‍ പാ​ലം ആ​രം​ഭി​ക്കു​ന്നി​ട​ത്താ​ണ് വി​ള്ള​ല്‍ വീ​ണ​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളിൽ പ്രചരിക്കുന്നത്. എ​ന്നാ​ല്‍, ഈ ​ക​ട്ടി​ങ്ങു​ക​ള്‍ സാ​ധാ​ര​ണ​മാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പറയുന്നത്.

പാ​ല​ത്തിന്റെ കൈ​വ​രി​ക​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ചെ​റി​യ ക​ട്ടി​ങ്ങു​ക​ൾ ഉണ്ടെങ്കിലും ഈ ​ഭാ​ഗ​ത്ത് ജോ​യ​ൻ​റു​ക​ള്‍ മു​റി​ഞ്ഞ നി​ല​യി​ലാ​ണ്. അ​തേ​സ​മ​യം, സം​ഭ​വം വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ അ​ധി​കൃ​ത​ര്‍ വി​ള്ള​ല്‍ വീ​ണ കു​റ​ച്ചു​ഭാ​ഗം ഇ​പ്പോ​ള്‍ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ജ​നു​വ​രി ഒ​മ്പ​തി​നാ​ണ് കു​ണ്ട​ന്നൂ​ര്‍ പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

https://www.youtube.com/watch?v=WY1WDEgd_jA

By Athira Sreekumar

Digital Journalist at Woke Malayalam