Mon. Dec 23rd, 2024
കുവൈറ്റ്:

കുവൈറ്റിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നു . പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിൻറെ നേതൃത്വത്തിൽ പതിനഞ്ച് അംഗ മന്ത്രിസഭയാണ് നിലവിൽ വന്നത്. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അസ്വബാഹ് ആണ് പുതിയ മന്ത്രി സഭ അംഗങ്ങളെ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയത്.

പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്വബാഹ് ആണ് മന്ത്രിസഭയെ നയിക്കുക. ഹമദ് ജാബിർ അലി അസ്വബാഹ് ഒന്നാം പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമാണ് . അബ്ദുല്ല യൂസഫ് അബ്ദുറഹിമാൻ അൽ റൂമിയാണ് രണ്ടാം ഉപപ്രധാനമന്ത്രി . നിതിന്യായം, അഴിമതി വിരുദ്ധ വകുപ്പ് എന്നിവയുടെയും ചുമതല ഇദ്ദേഹത്തിനാണ്.

ഈസ അഹ്മദ് മുഹമ്മദ് ഹസൻ അൽ കൻദരി(ഔകാഫ് ), മുഹമ്മദ് അബ്ദുൽ ലത്തീഫ് അൽ ഫാരിസ് (എണ്ണ, ഉന്നത വിദ്യാഭ്യാസം), ഡോ ബാസിൽ അസ്സബാഹ് (ആരോഗ്യം), റന അൽ ഫാരിസ് (പൊതുമരാമത്ത്, ഐടി ), മുബാറക് സാലിം അൽ ഹരീസ് (പാർലമെൻറ് കാര്യം), താമിർ അലി അൽ സാലിം അസ്സബാഹ് (ആഭ്യന്തരം), ഖലീഫ മുസാഇദ് അൽ ഹമദ (ധനം), അബ്ദുറഹ്മാൻ അൽ മുതൈരി (വാർത്താവിനിമയം, യുവജനക്ഷേമം), അലി ഫഹദ് അൽ മുദഫ് (വിദ്യാഭ്യാസം), ഷായ അബ്ദുറഹ്മാൻ അഹ്മദ് അൽ ഷായ (മുനിസിപ്പൽ, ഭവനകാര്യം, നഗര വികസനം), അബ്ദുല്ല ഈസ അൽ സൽമാൻ (വാണിജ്യം, വ്യവസായം), മഷാൻ മുഹമ്മദ് മഷാൻ അൽ ഉതൈബി (ജലം, വൈദ്യുതി, സാമൂഹിക ക്ഷേമം) എന്നിവരാണ് മറ്റ് മന്ത്രിമാർ.

By Divya