അഞ്ചു വയസ്സുകാരനെ കൊലപ്പെടുത്തിയ രാംകി (Picture Credits: Google)
Reading Time: < 1 minute

തഞ്ചാവൂര്‍:

തഞ്ചാവൂരില്‍ നാടിന് നടുക്കി ആഭിചാരക്കൊല. കാരണം ദോഷമുണ്ടാകുമെന്ന ജോത്സ്യന്‍റെ വാക്കുകേട്ട് പിതാവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ അഞ്ചുവയസ്സുകാരൻ മരിച്ചു.

തഞ്ചാവൂർ ജില്ലയിലെ തിരുവാരൂർ നന്നിലം സ്വദേശി രാംകി (29)ആണ് മകനെ കൊലപ്പെടുത്തിയത്. സായ് ശരണാണ് മരിച്ചത്. സംഭവത്തിൽ പിതാവും ഓട്ടോ ഡ്രൈവറായ രാംകിയെ പൊലീസ് അറസ്റ്റു ചെയ്തു.

ആറുവർഷംമുമ്പ് വിവാഹിതനായ ഇയാൾക്ക് രണ്ട് ആൺമക്കളാണ്. ഇതില്‍ മൂത്ത മകനാണ് സായ്ശരണ്‍. ജ്യോതിഷത്തിൽ വിശ്വസിച്ചിരുന്ന രാംകി പതിവായി ജോത്സ്യരെ കണ്ടിരുന്നു. മൂത്തമകനായ സായ് ശരണിനാൽ രാംകിക്ക് ദോഷമുണ്ടായേക്കുമെന്ന് കഴിഞ്ഞയിടെ ഒരു ജോത്സ്യൻ പറഞ്ഞതോടെ മകനോട് ശത്രുതയായിരുന്നു. മകനെ നിരന്തരം ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.

എന്നാല്‍, ഭാര്യ ഗായത്രി രാംകിയോട് ഇതിന്‍റെ പേരില്‍ വഴക്കുണ്ടാക്കുമായിരുന്നു. പതിവുപോലെ അഞ്ചു ദിവസം മുമ്പ് വീട്ടില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. ഇതിനിടയില്‍ രാംകി മകന് നേരെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തിലധികം പൊള്ളലേറ്റ ഈ കുഞ്ഞ് തഞ്ചാവൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്.

 

Advertisement