Fri. Apr 25th, 2025

എളങ്കുളം:

കൊച്ചി എളങ്കുളത്ത് വാഹനാപകടം ഒരു സ്ഥിരം കഥയായി മാറിയിരിക്കുകയാണ്. 7 മാസത്തിനിടെ 9 പേരാണ് മരിച്ചത്.  ഇന്ന് രാവിലെ ബെെക്ക് സ്ലാബിലേക്ക് ഇടിച്ച് അപകടം ഉണ്ടായി. തൊടുപുഴ സ്വദേശി സനില്‍ സത്യന്‍ ആണ് മരിച്ചത്. 21 വയസ്സായിരുന്നു കൊച്ചിയില്‍ പഠിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ 6.30ഓടെയായിരുന്നു അപകടം. റോഡിനോടു ചേര്‍ന്നുള്ള സ്ലാബില്‍ ഇരുചക്രവാഹനം ഇടിച്ചാണ് അപകടമുണ്ടായത്. സനില്‍ സനല്‍ സഞ്ചരിച്ച ബൈക്ക് തകര്‍ന്നിട്ടുണ്ട്. മൂന്ന് പേര്‍ ഈ വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതില്‍ ഏറ്റവും പിറകില്‍ ആയിരുന്നു സനില്‍ ഇരുന്നത്.

പതിവായി അപകടം നടക്കുന്ന സ്ഥലമാണ് എളങ്കുളത്തെ ഈ അപകടവളവ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പും രണ്ട് യുവാക്കള്‍ ഇവിടെ അപകടത്തില്‍ മരിച്ചിരുന്നു. മെട്രോ തൂണില്‍ ഇടിച്ചാണ് അന്ന് അപകടമുണ്ടായത്. ഇരുചക്ര വാഹന യാത്രക്കാരാണ് ഇവിടെ കൂടുതലായും അപകടത്തില്‍പ്പെടുന്നത്.

https://www.youtube.com/watch?v=pQ4UkDRj4BM

By Binsha Das

Digital Journalist at Woke Malayalam