Wed. Dec 18th, 2024
​ഗുവാഹത്തി:

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസ്സം സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. കർഷകരോടും മത്സ്യത്തൊഴിലാളികളോടും നേരിട്ട് സംവദിക്കുന്ന സഹോദരൻ രാ​ഹുൽ ​ഗാന്ധിയുടെ പാതയാണ് അസ്സമിൽ പ്രിയങ്കയും പിന്തുടർന്നത്.

അസ്സമിലെ തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളോട് സംസാരിച്ച പ്രിയങ്ക, അവർക്കൊപ്പം തേയില നുള്ളുകയും ചെയ്തു. പരമ്പരാ​ഗതമായ രീതയിൽ കൊട്ട തലയിൽ കെട്ടിയാണ് പ്രിയങ്ക തേയില നുള്ളാൻ തൊഴിലാളികൾക്കൊപ്പം ചേർന്നത്.

തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുൽ ​ഗാന്ധി കടലിൽ നീന്തിയത് വൈറലായതിന് പിന്നാലെയാണ് ഇത്. തൊഴിലാളികൾക്കിടയിലിരുന്ന് അവർ പറയുന്നത് കേൾക്കുന്ന പ്രിയങ്കയുടെ ചിത്രം കോൺ​ഗ്രസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.

By Divya