Wed. Jan 22nd, 2025
വാഷിം​ഗ്ടൺ:

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ജനുവരിയിൽ കൊവിഡിനെതിരെയുള്ള വാക്സിൻ സ്വീകരിച്ചിരുന്നുവെന്ന് ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തൽ. മുൻ പ്രസിഡന്റ് ട്രംപിനും ഭാര്യയ്ക്കും ജനുവരിയിൽ വാക്സിൻ നൽകി. കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താതെ ഉപദേഷ്ടാവ് പറഞ്ഞു.

ട്രംപ് വാക്സിൻ സ്വീകരിച്ച വിവരം ഇതുവരെ പുറത്തു വന്നിരുന്നില്ല. അമേരിക്കയിൽ കൊവിഡിനെ തുടർന്ന് അഞ്ചു ലക്ഷത്തിലധികം ആളുകളാണ് മരിച്ചത്. കൊവിഡിനെതിരെ എല്ലാവരും പ്രതിരോധ കുത്തിവെയ്പ് എടുക്കണമെന്ന് കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തിനിടയിൽ ട്രംപ് പറഞ്ഞിരുന്നു.

വൈറ്റ് ഹൗസ് വിട്ടതിന് ശേഷം ആദ്യമായിട്ടാണ് ഇത്തരമൊരു ആഹ്വാനം ട്രംപ് നടത്തുന്നത്. നിലവിലെ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും വാക്സിൻ സ്വീകരിക്കുന്നത് ലൈവ് ടെലികാസ്റ്റ് നടത്തിയിരുന്നു.

By Divya