Fri. Apr 19th, 2024
ന്യൂ​ഡ​ൽ​ഹി:

കൊവി​ഡ്​ വാ​ക്​​സി​ൻ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ പ്ര​ക്ഷോ​ഭം തു​ട​രു​ന്ന ക​ർ​ഷ​ക​ർ. കൊവി​ഡി​നെ പേ​ടി​യി​ല്ല. അ​തി​നേ​ക്കാ​ൾ പ്ര​ധാ​നം ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്ക​ലാ​ണ്. 65 ക​ഴി​ഞ്ഞ​വ​രും മ​റ്റു രോ​ഗ​ങ്ങ​ൾ അ​ല​ട്ടു​ന്ന​വ​രും സ​മ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

പ​ക്ഷേ, വാ​ക്​​സി​ൻ വേ​ണ്ട -സ​മ​ര​മു​ഖ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു. ആ​വ​ശ്യ​മു​ള്ള​വ​ർ സ്വ​ന്തം​നി​ല​ക്ക്​ പോ​യി വാ​ക്​​സി​ൻ എ​ടു​ക്കു​ന്ന​തി​നെ എ​തി​ർ​ക്കി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​​​ച്ചേ​ർ​ത്തു. ക​ർ​ഷ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ൽ സ​മ​രം ചെ​യ്യു​ന്ന​ത്​ ആ​യി​ര​ങ്ങ​ളാ​ണ്. വാ​ക്​​സി​നേഷ​ൻ കേ​ന്ദ്ര​ത്തി​ൽ പോ​കു​ന്നി​ല്ലെ​ന്ന്​ 80 കാ​ര​നാ​യ സം​യു​ക്​​ത കി​സാ​ൻ മോ​ർ​ച്ച നേ​താ​വ്​ ബ​ൽ​ബീ​ർ​സി​ങ്​ രാ​ജേ​വാ​ൾ പ​റ​ഞ്ഞു.

വാ​ക്​​സി​ൻ വേ​ണ്ട. പാ​ട​ത്ത്​ വി​യ​ർ​പ്പൊ​ഴു​ക്കു​ന്ന​തു​കൊ​ണ്ട്​ ക​ർ​ഷ​ക​ർ​ക്ക്​ ​കൂ​ടു​ത​ൽ പ്ര​തി​രോ​ധ ശേ​ഷി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊവി​ഡി​നെ പേ​ടി​ച്ച്​ സ​മ​ര​ത്തി​ൽ​നി​ന്ന്​ ഇ​തു​​വ​രെ ആ​രും പി​ന്മാ​റി​യി​ട്ടു​മി​ല്ല. സ​മ​രം ചെ​യ്യു​ന്ന​വ​ർ​ക്കി​ട​യി​ൽ കൊവി​ഡ്​ ക​ണ്ടെ​ത്തി​യി​ട്ടു​മി​ല്ല.

By Divya