ദുബായ്:
റെക്കോർഡുകളുടെ നഗരമായ ദുബായ് വീണ്ടും ഗിന്നസ് ബുക്കിലിടം പിടിച്ചു. ഇത്തവണ ഊർജോത്പാദന മേഖലയിലെ നേട്ടത്തിനാണ് റെക്കോർഡ് ലഭിച്ചത്. ദുബായ് ജബൽഅലിയിലെ പവർ ജനറേഷൻ ആൻഡ് വാട്ടർ പ്രൊഡക്ഷൻ കോംപ്ലക്സാണ് വീണ്ടും ദുബായ് എമിറേറ്റിനെ ഗിന്നസ് ബുക്കിലെത്തിച്ചത്.
9,547 മെഗാവാട്ട് വൈദ്യുതി ഉല്പാദന ശേഷിയുള്ള പവർ കോംപ്ലക്സ് ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ സൈറ്റ് പ്രകൃതിവാതക വൈദ്യുതി ഉൽപാദന കേന്ദ്രമെന്ന ഖ്യാതിയോടെയാണ് റെക്കോർഡ് സ്വന്തമാക്കിയത്. ജബൽഅലി സമുച്ചയത്തിൻ്റെ ഊർജ്ജ ഉല്പാദനവും വാട്ടർ ഡീസലൈനേഷൻ പ്ലാൻറുകളും ‘ലോകോത്തര പ്രവർത്തന സാങ്കേതികവിദ്യകൾ, അത്യാധുനിക സ്മാർട്ട് പരിഹാരങ്ങൾ, വിവര സാങ്കേതിക സംവിധാനങ്ങൾ’ എന്നിവ പ്രയോജനപ്പെടുത്തിയാണ് പ്രവർത്തിക്കുന്നത്.