Thu. Apr 25th, 2024
ഇറാന്‍:

ഉപരോധം പിൻവലിക്കാതെ ആണവ കരാറിൽ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ. യൂറോപ്യൻ യൂണിയൻ നേതാക്കളെയാണ് തെഹ്റാൻ ഇക്കാര്യം അറിയിച്ചത്. അതേസമയം പുതിയ സാഹചര്യത്തിൽ ഭാവിനീക്കം സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തുമെന്ന് ബൈഡൻ ഭരണകൂടം അറിയിച്ചു.

2015ൽ വൻശക്തി രാജ്യങ്ങളുമായി രൂപപ്പെടുത്തിയ ആണവ കരാറിൽ നിന്ന് 2018ൽ അമേരിക്ക പിൻമാറിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇറാനു മേൽ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താനും യുഎസ് മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മറന്നില്ല. ഇതോടെ യുറേനിയം സമ്പുഷ്ടീകരണ തോത് ഉയർത്തുന്നതുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ ഇറാനും തീരുമാനിച്ചു.

സംഘർഷം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബൈഡൻ ഭരണകൂടവും ഇറാനുമായി ആണവ കരാർ വിഷയത്തിൽ ചർച്ചക്ക് വേദിയൊരുക്കാൻ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തു വന്നത്.

By Divya