Thu. Dec 19th, 2024
ന്യൂഡൽഹി:

അബ്ബാസ് സിദ്ദിഖിയുടെ ഐഎസ്എഫുമായുള്ള സഖ്യത്തെച്ചൊല്ലി പശ്ചിമബം​ഗാൾ കോൺ​ഗ്രസിൽ പൊട്ടിത്തെറി. സംസ്ഥാനത്തെ സാഹചര്യങ്ങൾ മനസ്സിലാക്കിയുള്ള തീരുമാനങ്ങളാണ് വേണ്ടതെന്ന് ബംഗാൾ പി സി സി അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി പറയുന്നു. എന്നാൽ, കോൺ​ഗ്രസിന്റെ നയങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമാണ് ഈ സഖ്യമെന്ന് ആനന്ദ് ശർമ്മ പറയുന്നു.

ഇന്നലെ വൈകുന്നേരമാണ് മുതിർന്ന കോൺ​ഗ്രസ് നേതാവും തിരുത്തൽവാദികളിൽ പ്രമുഖനുമായ ആനന്ദ് ശർമ്മ ഐഎസ്എഫുമായുള്ള സഖ്യത്തെ എതിർത്ത് രം​ഗത്തുവന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഐഎസ്എഫ് രൂപീകരിച്ചത്. ഹൂ​ഗ്ലിയിൽ പള്ളിയിലെ പുരോഹിതനായ അബ്ബാസ് സിദ്ദിഖിയാണ് ഈ പാർട്ടി രൂപീകരിച്ചത്. ഇവർ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് ഈ പാർട്ടി പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു വർ​ഗീയപാർട്ടിയാണ്. വർ​ഗീയ പാർട്ടികളുമായി കോൺ​ഗ്രസ് ഒരു തരത്തിലും സഖ്യത്തിലേർപ്പെടാൻ പാടില്ല.

By Divya