27 C
Kochi
Thursday, September 16, 2021
Home Tags Hathras

Tag: Hathras

A man was shot dead by another man against whom the former had filed a case of molestation in 2018

പീഡനക്കേസിലെ പ്രതി പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്നു

 ഹാഥ്റസ്:ഹാഥ്റസിൽ മകളെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയ പിതാവിനെ പ്രതി വെടിവച്ചു കൊന്നു. കേസില്‍ 2018ല്‍ ജയിലില്‍ ആയ പ്രതി ജാമ്യത്തിലിറങ്ങിയിരുന്നു. ഡൽഹിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം. സംഭവത്തില്‍ ഗൌരവ് ശർമ്മ എന്നയാള്‍ പൊലീസ് പിടിയിലായി.രണ്ട് വർഷം മുൻപ് കൊല്ലപ്പെട്ടയാള്‍ നൽകിയ പരാതിയെ തുടർന്ന് ...
SC issues notice to UP govt on plea against arrest of journalist Siddique Kappan

സിദ്ധിഖ് കാപ്പന്റെ അറസ്റ്റ്; യുപി സർക്കാരിനും പോലീസിനും നോട്ടീസ് അയച്ച് സുപ്രീം കോടതി

ഡൽഹി: ഹാഥ്റസിലെ ദളിത് പെൺകുട്ടിയുടെ ബലാത്സംഗ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ അറസ്റ്റിലായ  മലയാളി മാധ്യമപ്രവർത്തകന് ജാമ്യം തേടിയുള്ള ഹർജ്ജിയിൽ സുപ്രീം കോടതി യുപി സർക്കാരിന് നോട്ടീസ് അയച്ചു.അഴിമുഖത്തിന്റെ ഡൽഹി ഘടകം റിപ്പോർട്ടായ സിദ്ധിക്ക് കാപ്പനെ അറസ്റ്റ് ചെയ്ത കേസിലെ ജാമ്യാപേക്ഷയിലാണ് സുപ്രീം കോടതി യുപി സർക്കാരിനും പോലീസീനും നോട്ടീസ് അയച്ചത്.യുഎപിഎ അടക്കം ചുമത്തപ്പെട്ട് ഒരു മാസത്തിലേറെയായി...

സിദ്ദിഖ് കാപ്പൻ പോയത് റിപ്പോർട്ടിങ്ങിന്, രാജ്യദ്രോഹം ചുമത്തിയതെന്തിനെന്ന് അറിയില്ല- റെയ്ഹാനത്ത്

 ഉത്തർ പ്രദേശിലെ ഹാഥ്റസിൽ സവർണ്ണരുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ ‘അഴിമുഖം’ പോർട്ടൽ ലേഖകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പൻ 20 ദിവസത്തിലേറെയായി ജയിലിൽ കഴിയുകയാണ്. രാജ്യദ്രോഹ കുറ്റം ഉൾപ്പെടെയാണ് അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. യുപി പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ അടക്കം...

ഹാഥ്‌രസ് ബലാത്സംഗം: ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് ശിവസേന

മുംബൈ:   ഹാഥ്‌രസ്സിൽ മാനഭംഗത്തിനിരയായി യുവതി മരിച്ച സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. അഭിനേത്രിയായ കങ്കണ റാണാവത്തിന് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തുകയും, ഹാഥ്‌രസ്സിലെ ഇരയുടെ കുടുംബത്തെ ദൈവത്തിന്റെ കാരുണ്യത്തിൽ വിടുകയും ചെയ്തുവെന്നാണ് സാ‌മ്‌നയിൽ പറയുന്നത്.കേസിൽ ആരും സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ്...

യുപിയിൽ ഇതൊന്നും പുതിയ കാര്യമല്ലെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്

ന്യൂഡൽഹി:   ഹാഥ്‌രസ് സംഭവത്തിൽ ഉത്തർ പ്രദേശ് സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്സിലെ മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. ഇതൊന്നും ആ സംസ്ഥാനത്തെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല എന്നാണ് ആസാദ് ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.“യു പിയിൽ ഒരു ഭരണസംവിധാനം ഉണ്ടോ? ആ സർക്കാർ ഭരണത്തിൽ വന്നതുമുതൽ ഇത്തരം പല സംഭവങ്ങളും...

രാഹുൽ ഗാന്ധി രാഷ്ട്രീയത്തിനായിട്ടാണ് ഹാഥ്‌രസ്സിലേക്ക് പോകുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡൽഹി:   കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രീയത്തിനായിട്ട് ഹാഥ്‌രസ്സിലേക്ക് പോകുകയാണെന്ന് കേന്ദ്ര വനിതാശിശുവികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.കാർഷിക ബില്ലുകളെക്കുറിച്ച് വാരണാസിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. രാഹുലിന്റെ ഹാഥ്‌രസ് സന്ദർശനം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

ഹാഥ്‌രസ് കൂട്ടബലാത്സംഗം: ഒക്ടോബർ 5 ന് കോൺഗ്രസ് രാജ്യവ്യാപകപ്രതിഷേധം നടത്തും

ന്യൂഡൽഹി:   ഹാഥ്‌രസ് കൂട്ടബലാത്സംഗ സംഭവത്തിനെതിരെ ഒക്ടോബർ 5 നു കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി പ്രതിഷേധസമരം (സത്യാഗ്രഹം) നടത്തും.യുപി സർക്കാരിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എല്ലാ സംസ്ഥാന, ജില്ലാ യൂണിറ്റുകൾക്കും നൽകിയ സർക്കുലറിൽ ആവശ്യപ്പെട്ടു. എം‌പി, എം‌എൽ‌എമാർ, മുൻ പൊതു പ്രതിനിധികൾ എന്നിവരുൾപ്പെടെ ഓരോ ജില്ലയിലെയും...

യു പി സർക്കാർ ധാർമ്മികമായി അഴിമതിക്കാരാണെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി:   ഹാഥ്‌രസ്സിൽ പത്തൊമ്പതുവയസ്സുകാരി കൂട്ടമാനഭംഗത്തെത്തുടർന്ന് മരിച്ച് സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യു പി സർക്കാർ ധാർമ്മികമായി അഴിമതിക്കാരാണെന്ന് പ്രിയങ്ക പറഞ്ഞു."യുപി സർക്കാർ ധാർമ്മികമായി അഴിമതിക്കാരാണ്. ഇരയ്ക്ക് ശരിയായ ചികിത്സ ലഭിച്ചില്ല. കൃത്യസമയത്ത് അവളുടെ പരാതി സ്വീകരിച്ചില്ല. അവർ മൃതദേഹം ബലമായി...

ഹാഥ്‌രസ്സിലെ നിർഭയ മരിച്ചതല്ല; വിവേകശൂന്യരായ സർക്കാർ കൊലപ്പെടുത്തിയതാണെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി: ഹാഥ്‌രസ്സിൽ നടന്ന ഭീകരമായ സംഭവത്തിൽ രാജ്യത്തെ ജനങ്ങൾ ദുഃഖിതരാണെന്നും ക്രോധാകുലരാണെന്നും കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പറഞ്ഞു. ‘ഹാഥ്‌രസ്സിലെ നിർഭയ’മരിച്ചതല്ല, മറിച്ച് ക്രൂരരും വിവേകശൂന്യരുമായ സർക്കാരും അതിന്റെ ഭരണകൂടവും അവളെ കൊല്ലുകയാണ് ചെയ്തതെന്ന് സോണിയ പറഞ്ഞു.ഈ അനീതിക്കെതിരെ രാജ്യം സംസാരിക്കുമെന്നും രാജ്യം ഭിന്നിപ്പിക്കാനും ഭരണഘടന ലംഘിക്കാനും ബിജെപിയെ...

ഉത്തർ പ്രദേശ് കൂട്ടബലാത്സംഗം: ആദിത്യനാഥ് സർക്കാ‍രിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഹാഥ്‌രസ്സിൽ പത്തൊമ്പതുകാരി കൂട്ടബലാത്സംഗത്തിനും പീഡനത്തിനും ഇരയായി മരിച്ച സംഭവത്തിൽ ആദിത്യനാഥ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.“ഇതെല്ലാം തന്നെ ദളിതരെ അടിച്ചമർത്തി സമൂഹത്തിൽ അവർക്കുള്ള സ്ഥാനം മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നാണംകെട്ട തന്ത്രമാണ്.” രാഹുൽ ഗാന്ധി തന്റെ ട്വിറ്ററിൽ കുറിച്ചു. തന്റെ പോരാട്ടം...